
വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച 'ക്യാൻസർ: കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന പുതിയ മലയാള പുസ്തകം ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പ്രകാശനം ചെയ്യുന്നു.
കൊച്ചി: ക്യാൻസർ രോഗ ചികിത്സയിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച 'ക്യാൻസർ: കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന പുതിയ മലയാള പുസ്തകം പുറത്തിറങ്ങി. വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പ്രകാശനം ചെയ്തു.
തടയാൻ കഴിയുന്ന തരം ക്യാൻസറുകളുടെ ഇരയായി ആരും മരിക്കരുത് എന്ന സന്ദേശമാണ് പുസ്തകം പറയുന്നത്. സാധാരണ ക്യാൻസറുകളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പുസ്തകം നൽകുന്നു. സ്ക്രീനിംഗ് സാങ്കേതിക വിദ്യകളെക്കുറിച്ചും ആധുനിക ചികിത്സാ ഓപ്ഷനുകളെക്കുറിച്ചുള്ള അവലോകനവും പുസ്തകം നൽകുന്നു.എച്ച് &സി സ്റ്റോറുകൾ, മാതൃഭൂമി ബുക്സ്, ലോഗോസ് ബുക്സ്, അമൻ ബുക്സ്, ആമസോൺ എന്നിവയിൽ പുസ്തകം ലഭ്യമാണ്.
Photo Courtesy - Google








